Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിച്ചു.



പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെയും മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി,  സ്റ്റീഫന്‍ ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments