കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. ശമ്പളം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭം 11-ാം ദിവസവും തുടര്‍ന്നു. മെയ് മാസത്തില്‍ 193 കോടി രൂപ വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കിന് ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് നേതാക്കള്‍ പറഞ്ഞു. പാലായില്‍ നടന്ന പ്രതിഷേധ യോഗം പി.എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. പി.പി പ്രവീണ്‍, ശ്രീദേവി, പ്രദീപ്കുമാര്‍, സന്തോഷ് കുമാര്‍, വി.വി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments