Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് വിശദമായ നഗരാസൂത്രണ പദ്ധതി



കോട്ടയത്ത് വിശദമായ നഗരാസൂത്രണ പദ്ധതിയ്ക്ക് നഗരസഭ രൂപംനല്കുന്നു. നഗരസഭാ പ്രദേശത്തെ നാല് മേഖലകളായി തിരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ജൂണ്‍ 23ന് നടക്കുമെന്ന് വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ പറഞ്ഞു. നാഗമ്പടം ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്‌റ്റേഷന്‍ ഇറഞ്ഞാല്‍ രോഡ്, മണിപ്പുഴ നാട്ടകം പ്രദേശങ്ങളുടെ വികസനം എന്നിവയ്‌ക്കെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാ സെക്രട്ടറി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന നഗര ആസൂത്രണ സമിതിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.




Post a Comment

0 Comments