Breaking...

9/recent/ticker-posts

Header Ads Widget

കുടക്കച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് - സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു



കുടക്കച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു. 11 ല്‍ 10 സീറ്റുകളും നേടിയാണ് എല്‍.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫും, ബി.ജെ,പിയും ചേര്‍ന്നുള്ള ജനാധിപത്യ മുന്നണിക്ക് ഒരു സീറ്റ് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് 7 പേരും, സിപിഐ എമ്മില്‍ നിന്ന് 2 പേരും, സിപിഐയില്‍ നിന്ന് ഒരാളുമാണ് വിജയിച്ചത്. ജനാധിപത്യ മുന്നണിയില്‍ നിന്നും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയാണ് വിജയിച്ചത്.




Post a Comment

0 Comments