കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍. 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ 13 തിങ്കളാഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. 75 ദിന കര്‍മ പദ്ധതികളുടെ ഉദ്ഘാടനം ജൂബിലി ദീപം തെളിയിച്ച്‌കൊണ്ട് ജോസ് കെ മാണി എം.പി നിര്‍വ്വഹിക്കും. മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരിക്കും. ഫാദര്‍ മാത്യു കാലായില്‍ ജൂബിലി സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു, ഡി.ഇ.ഒ കെ ജയശ്രീ, ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, ഫിലിപ്പ് കുഴികുളം, റാണി ജോസ്, സീന ജോണ്‍, തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ മാത്യു കാലായില്‍ , ലൈസമ്മ തോമസ്, സതീഷ് പുത്തൂപ്പള്ളില്‍, ബിനി അഗസ്റ്റ്യന്‍, ബോബി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments