ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി സ്മാരക പുരസ്‌കാരം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന് സമ്മാനിച്ചു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹദ് വ്യക്തിത്വമായിരുന്നു ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊതുജന സേവനത്തിലെ മികവ് പരിഗണിച്ചാണ് ബിഷപ്പ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജോസ് ചാക്കോ പെരിയപ്പുറത്തിന് നല്‍കിയത്. ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് തോമസ് അദ്ധ്യക്ഷനായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യ മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments