എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണങ്ങാനം പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തി. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. സഹകരണ ബാങ്കിനു മുന്‍വശത്തു നിന്നുമാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് ടോം ധര്‍ണ ഉദ്ഘാടനം ചെയ്തു. രാജേഷ് വാളിപ്ലാക്കല്‍, കുര്യാക്കോസ് ജോസഫ്, സി.എം സിറിയക്, അനില്‍ മാറാമറ്റം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി അമ്പലമറ്റം, അനുമോള്‍ മാത്യു, ജെസ്സി ജോസ്, സുധാ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടോമി മാത്യു അദ്ധ്യക്ഷനായിരുന്നു.
0 Comments