2021-22 വാര്‍ഷിക പദ്ധതിയില്‍ മികവ് തെളിയിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. ജൂണ്‍ 20 തിങ്കളാഴ്ച തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മന്ത്രി വിഎന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിക്കും. 100 ശതമാനം ഫണ്ട് ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. 100 ശതമാനം വസ്തുനികുതി പിരിവ് നേട്ടം കൈവരിച്ച് പഞ്ചായത്തുകള്‍, മേല്‍നോട്ടം വഹിച്ച പഞ്ചായത്ത് അംഗങ്ങള്‍, പദ്ധതി ചെലവിന് മേല്‍നോട്ടം വഹിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറിമാര്‍ എന്നിവരെ ചടങ്ങിലാദരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പറഞ്ഞു.
0 Comments