ഏറ്റുമാനൂര്‍ നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭാ പരിസരവും, മത്സ്യമാര്‍ക്കറ്റിന്റെ പരിസരവും ശുചീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ ഷാജി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡോ എസ് ബീന, വിജി ചാവറ, നഗരസഭാംഗങ്ങളായ സുനിതാ ബിനീഷ്, പി.എസ് വിനോദ്, ബിനോയ് ചെറിയാന്, തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ശുചീകരണ തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു. പൊതു സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
0 Comments