മഹാധമനി തകര്‍ന്ന ബീഹാറുകാരന് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ ശസ്ത്രക്രിയ നടത്തി. അതിഥി തൊഴിലാളിയായ മനോജ് എന്ന 42-കാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് നടത്തിയത്. നെഞ്ചിലെയും വയറിലെയും മഹാധമനി മാറ്റിവെച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്ന നാഡി എന്നി പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ടികെ ജയുകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
0 Comments