Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ഞാവക്കാട്ട് കെ.കെ ഭാസ്‌ക്കരന്‍ കര്‍ത്താ അനുസ്മരണ സമ്മേളനം



മീനച്ചില്‍ കര്‍ത്താക്കന്‍മാരുടെ പരമ്പരയിലെ പ്രൗഢ സാന്നിദ്ധ്യമായിരുന്ന മീനച്ചില്‍ ഞാവക്കാട്ട് കൊച്ചുമഠം ദാമോദര സിംഹര്‍ കെ.കെ ഭാസ്‌ക്കരന്‍ കര്‍ത്തായുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം നടന്നു.  മീനച്ചില്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ എയ്ഡഡ് യു.പി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം.പി അദ്ധ്യക്ഷനായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. 16 വര്‍ഷക്കാലം മുത്തോലി പഞ്ചായത്ത് പ്രസിഡന്റായും, മീനച്ചില്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, മീനച്ചില്‍ കര്‍ത്താ കുടുംബയോഗം പ്രസിഡന്റ് തുടങ്ങി സാമൂഹിക-സാംസ്‌ക്കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ഭാസ്‌ക്കരന്‍ കര്‍ത്തായെ പ്രമുഖ നേതാക്കള്‍ അനുസ്മരിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഫാദര്‍ തോമസ് തോട്ടുങ്കല്‍, സി.പി ചന്ദ്രന്‍നായര്‍, എം.പി സെന്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, എം.പി ശ്രീജയ, വി.ആര്‍ വിജയകുമാര്‍, എന്‍.സി ശശിധരന്‍ നായര്‍ നെല്ലാല, ഡോ റ്റി.സി തങ്കച്ചന്‍, രവികുമാര്‍ കര്‍ത്താ, ഫിലിപ്പ് ഓടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments