നാടുകാണാനിറങ്ങിയ കുരങ്ങന്‍ കിടങ്ങൂരില്‍ കൗതുകകാഴ്ചയായി. കിടങ്ങൂര്‍ അമ്പലം ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിന് മുകളിലാണ് ഉച്ചയ്ക്ക് 2 മണിയോടെ കുരങ്ങനെ കണ്ടത്. കാഴ്ചക്കാരെത്തിയതോടെ കുരങ്ങന്‍ അമ്പലത്തിന്റെ കവാടത്തിന് സമീപത്തെ കടയ്ക്ക് മുന്നിലെത്തി. വില്‍പനയ്ക്ക് വച്ചിരുന്ന മരച്ചീനി കിഴങ്ങിലൊരെണ്ണം കുരങ്ങന്‍ അകത്താക്കി. വിശപ്പടക്കിയശേഷം വീണ്ടും മരത്തിന് മുകളില്‍ കയറിയ വാനരനെ കാണാന്‍ കാഴ്ചക്കാരും ഏറെയെത്തി. പശ്ചിമഘട്ട മലനിരകളിലും സൈലന്‍ വാലിയിലും കാണപ്പെടുന്ന ഹനുമാന്‍ കുരങ്ങിനെയാണ് കിടങ്ങൂരില്‍ കണ്ടത്. ഹനുമാന്റെ വാനരസേനയില്‍ അംഗമായിരുന്നു ഇത്തരം കുരങ്ങുകളെന്നാണ് പറയപ്പെടുന്നത്.
0 Comments