മുത്തോലി-കൊടുങ്ങൂര്‍ റൂട്ടില്‍, മുത്തോലി മഠം ജംഗ്ഷനില്‍ അപകടാവസ്ഥയിലായ വെയിറ്റിംങ് ഷെഡ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകളാണ് ഈ വെയിറ്റിംങ് ഷെഡിനെ ആശ്രയിക്കുന്നത്. വെയിറ്റിംങ് ഷെഡ് തകര്‍ന്നിട്ട് 2 മാസത്തിലേറെയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. മഴക്കാലമായതോടെ ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള വെയിറ്റിംങ് ഷെഡ് അടിയന്തിരമായി പുതുക്കി പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
0 Comments