വെള്ളിയേപ്പള്ളി സെവന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. മേരി ജോണ്‍ പുതുമന ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് 700-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം പാലാ എ.എസ്.പി നിതിന്‍രാജ് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സണ്ണി കോതച്ചേരി നോട്ട് ബുക്കുകള്‍ ഏറ്റുവാങ്ങി. ദേശീയ മാസ്‌റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ മെഡലുകള്‍ നേടിയ പ്രീതി ആന്റണി, തോമസ് തോപ്പില്‍, അലക്‌സ് മേനാംപറമ്പില്‍, ജോസ് പന്തലാനി, എം കുര്യാക്കോസ്, മാര്‍ട്ടിന്‍ ജോസഫ്, ജേക്കബ് തോപ്പില്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
0 Comments