പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് സാമൂഹിക വനവല്‍ക്കരണ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമാക്കുകയാണ് വനം വകുപ്പ്. വൃക്ഷത്തൈകള്‍ തയ്യാറാക്കുമ്പോള്‍ പോളിത്തീന്‍ കൂടകള്‍ ഒഴിവാക്കി കയര്‍ റൂട്ട് ട്രെയിനറുകളാണ് വനംവകുപ്പ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം 60 ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയത്. വൃക്ഷത്തൈകള്‍ നട്ട ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന സാഹചര്യത്തിലാണ് റൂട്ട് ട്രെയിനറുകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments