പാലാ ജനറലാശുപത്രി കാന്റീനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ പിടികൂടി. ആശുപത്രി പരിസരത്തെ കാന്റീനിലെ ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. ജീവനക്കാര്‍ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. പാമ്പുപിടുത്തക്കാരനായ നിധിന്‍ സി വടക്കനും സ്ഥലത്തെത്തി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
0 Comments