ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, പരിശീലനവും നല്‍കുന്ന പാലാ ജ്യോതിസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. നഗരസഭാംഗം സാവിയോ കാവുകാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ് 27 വര്‍ഷമായി പാലാ കൊട്ടാരമറ്റത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം, പഠന വൈകല്യം എന്നിവയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഗ്രീന്‍ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ വി.കെ ഷാജിമോന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആര്‍ അനില്‍കുമാര്‍, അഡ്വ ചാക്കോ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments