പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ മാത്യു എം സ്മാരക മുന്‍സിപ്പല്‍ ലൈബ്രറിയില്‍ വായനാദിനാചരണം നടന്നു. ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. വായനാദിന പ്രതിജ്ഞ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ സന്ദേശം നല്കി. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് സമ്മാനദാനം നിര്‍വഹിച്ചു. 8നും 21നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ലൈബ്രറിയില്‍ രൂപീകരിച്ച റീഡേഴ്‌സ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ നിര്‍വഹിച്ചു. നഗരസഭ അംഗങ്ങളായ ലീന സണ്ണി, സാവിയോ കാവുകാട്ട്, വി.സി പ്രിന്‍സ്, ലൈബേറിയന്‍ പി സിസിലി എന്നിവര്‍ സംസാരിച്ചു.
0 Comments