Breaking...

9/recent/ticker-posts

Header Ads Widget

പോലീസിനെ ആക്രമിച്ച് ഒളിവില്‍ പോയയാളെ അറസ്റ്റ് ചെയ്തു.



പോലീസിനെ ആക്രമിച്ച് ഒളിവില്‍ പോയയാളെ അറസ്റ്റ് ചെയ്തു. തോടനാല്‍ കൊച്ചുകൊട്ടാരം കദളിക്കാട്ടില്‍ തോമസ് കുര്യന്‍ എന്നയാളെയാണ് പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം പാലാരിവട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയില്‍ തന്റെ വീട്ടില്‍ മദ്യപിച്ച് 2 പേര്‍ ബഹളം വയ്ക്കുന്നുവെന്ന് ഒരു പെണ്‍കുട്ടി പോലീസ് ഹെല്‍പ് ലൈനിലേക്ക് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ പ്രതിയെ കണ്ടെത്താനായി പാലാ എ.എസ്.പി നിതിന്‍രാജിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തി വരികയായിരുന്നു. സൈബര്‍ സെല്ലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പാലാരിവട്ടത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിര, അടിപിടി, കൊലപാതകശ്രമം എന്നീ കേസുകള്‍ നിലവിലുണ്ട്. എസ്.ഐ  അഭിലാഷ് എം.ഡി, എസ്.സി.പി.ഒ ജസ്റ്റിന്‍, സി.പി.ഒ രഞ്ജിത്ത്, സുമേഷ്, ജോഷി, ശ്രീജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്‌ററ് ചെയ്തത്.




Post a Comment

0 Comments