പാലാ നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാരെ ആദരിച്ചു. സാനിറ്റേഷന്‍ വര്‍ക്കേഴ്‌സ് നടത്തുന്ന ജോലിയുടെ മഹത്വം പൊതു സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. പാലാ എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സും, ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ഹാളില്‍ നടന്ന സമ്മേളനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്ജ് ചെറുവള്ളില്‍, ബിന്ദു മനു, വിവിധ നഗരസഭാംഗങ്ങള്‍, എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ സിസ്റ്റര്‍ ടെയ്‌സി ജേക്കബ്, സിസ്റ്റര്‍ ഡെയ്‌സി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ വര്‍ഷം ജോലി ചെയ്ത 2 ജീവനക്കാരെ പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാ സാനിറ്റേഷന്‍ വര്‍ക്കേഴ്‌സിനും ഗിഫ്റ്റ് വൗച്ചറുകളും നല്‍കി.
0 Comments