തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസിന് അഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ട് ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റിയും സംയുക്തമായി പാല്‍പായസ വിതരണം നടത്തി. ഒഐസിസി ഒമാന്‍ നാഷണല്‍ പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ സജി പിച്ചകശ്ശേരി ഉല്‍ഘാടനം നിര്‍വഹിച്ചു. വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു. കെ ജി ഹരിദാസ് മുഘ്യ പ്രഭാഷണം നിര്‍വഹിച്ചു. ടോമി നരിക്കുഴി, അഡ്വ രാജീവ് ചിറയില്‍, ഐസക് പാടിയത്ത്, രാജു, ജിമ്മി, അരുണ്‍, ജോബിന്‍, ബിജു, ജിന്‍സ്, സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. അയര്‍ക്കുന്നത്ത് UDF ന്റെ നേതൃത്വത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തി. ജെയിംസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടുമാരായ ജിജി നാകമറ്റം, സേവ്യര്‍ കുന്നത്തേട്ട് , ഷിനു പറപ്പോട്ട്, ജേസി തറയില്‍ , കെ.സി ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments