പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ളാലം കിഴതടിയൂര്‍ അടിമാക്കല്‍ രാഹുല്‍ ആര്‍ നെയാണ് പാലാ സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എം.ഡി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.. 2014 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. 2020 ല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എസ്.ഐ അഭിലാഷ് എം.ഡി, എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ മാരായ ജോഷി മാത്യു, അരുണ്‍ സി. എം എന്നിവര്‍ ചേര്‍ന്നാണ് മുത്തോലി കടവില്‍ നിന്നും ഇയാളെ പിടികൂടിയത്.
0 Comments