പിറയാര്‍ ഗവ. എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ കൗതുക കാഴ്ചയൊരുക്കി കളിമരം ഒരുങ്ങി. സിമന്റില്‍ തീര്‍ത്ത മരത്തിനുള്ളില്‍ കയറി കുട്ടികള്‍ക്ക് മുകളിലെത്താം. വള്ളികള്‍ ചുറ്റിപ്പടര്‍ന്ന വലിയ മരത്തിന്റെ പൊത്തികളിലിരിക്കുന്ന പക്ഷികളെയും പ്രാണികളെയും എല്ലാം കണ്ട് ഒരു വനയാത്രയുടെ പ്രതീതി ഒരുക്കുകയാണ് കളിമരം. പി.എന്‍ ദാസിന്റെ നേതൃത്വത്തിലാണ് കളിമരം ഒരുക്കിയത്. കളിമരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ പി.ജി സുരേഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്ത് അംഗം സനല്‍കുമാര്‍, ഡി.പി.ഒ കെ.ജെ പ്രസാദ്, എ.ഇ.ഒ ശ്രീജ പി ഗോപാല്‍, ഹെഡ്മിസ്ട്രസ് ശ്രീകല എസ്, ബി.പി.സി ആശ ജോര്‍ജ്ജ്, പി.കെ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments