പാലായില്‍ കോടതി വരാന്തയില്‍ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാനിയിലെ ജുഡീഷ്യല്‍ കോംപ്ലക്‌സില്‍ ഉച്ചയോടെയായിരുന്നു സംഭവം. കുറിച്ചിത്താനം നെല്ലിക്കത്തൊട്ടിയില്‍ എബിന്‍ വര്‍ഗീസ് (24), കോഴിക്കൊമ്പ് നീര്‍വെട്ടിക്കല്‍ ഹരികൃഷ്ണന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ അഭിഭാഷക നടന്നു പോകുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും, അംഗവിക്ഷേപം നടത്തുകയും ചെയ്തതായാണ് പരാതി. മറ്റ് അഭിഭാഷകര്‍ ചേര്‍ന്ന് പ്രതികളിലൊരാളെ പിടിച്ചു നിര്‍ത്തുകയും, ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ടാമത്തെയാളെ പോലീസ് പിടികൂടുകയുമാണ് ചെയ്തത്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments