അഗ്നിപഥിനെതിരെ ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കോട്ടയം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അരുണ്‍ നിര്‍വഹിച്ചു. പ്രതിവര്‍ഷം 2 കോടി ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം നല്കുമെന്ന് വാഗ്ദാനവുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, അഡ്വ സുജിത്ത്, ജിജിത് മൈലയ്ക്കല്‍, മില്‍ട്ടണ്‍ ഇടശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments