മതഭീകരവാദം സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് ഹിന്ദു ഐക്യവേദി. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സംഘടിത വോട്ടിന്റെ പിന്‍ബലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്ന നയം സ്വീകരിക്കുകയാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും കള്ളക്കടത്തും നാടിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ്. സംസ്ഥാനത്തെ സമാദാന അന്തരീക്ഷം ആഗ്രഹിക്കുന്ന മുഴുവന്‍ മത നേതാക്കളെയും ജനകീയ നേതാക്കളെയും നേരിട്ട് കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. ക്ഷേത്രഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 9ന് ക്വിറ്റ് ടെമ്പിള്‍ പ്രക്ഷോഭം നടത്തും. ക്ഷേത്രപ്രവേശന വിളംബര ദിനമായ നവംബര്‍ 12ന് കോഴിക്കോട്ട് ക്ഷേത്രവിമോചന മഹാസമ്മേളനം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളായ ഇഎസ് ബിജു, ബിന്ദു മോഹന്‍, പിഎസ് പ്രസാദ്, സത്യശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments