റോഡിലെ വെള്ളക്കെട്ടില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍. കുറുപ്പുന്തറ കല്ലറ റോഡില്‍ മാന്‍വെട്ടം ജംഗ്ഷന് സമീപo വളവിനോട് ചേര്‍ന്ന ഭാഗത്താണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നത്. സഞ്ചാര യോഗ്യമല്ലാത്ത വിധം തകര്‍ന്ന റോഡിലെ കുഴിയടക്കാനോ റോഡ് നന്നാകാത്തതിനോ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ടിപ്പറുകളും ടോര്‍റസുകളും കൈയ്യടക്കിയ റോഡിലാണ് സര്‍വീസ് ബസിനു പോലും ഓടുവാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അധികൃതര്‍ പരിഗണിക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
0 Comments