Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി കോട്ടയത്തെ ജനങ്ങളെ ബന്ദിയാക്കി എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍



സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് ശേഷം കോട്ടയത്ത് കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി  കോട്ടയത്തെ ജനങ്ങളെ ബന്ദിയാക്കി എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആരോപണത്തിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും , ധനകാര്യ മന്ത്രി ആയിരുന്ന  കെ എം മാണിയും രാജി വയ്ക്കണം എന്ന് പറഞ്ഞ് സമരാഭാസം നടത്തി നാട്ടില്‍ കലാപം അഴിച്ച് വിടാന്‍ നേതൃത്വം നല്‍കിയപ്പോള്‍  ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ ഉപയോഗിച്ച്  ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം തടയാതെ, നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ അധികാരത്തില്‍ നിന്നും മാറി നിന്ന് നാട്ടില്‍ സമാധന അന്തരീക്ഷം സൃഷ്ടിക്കണമെന്നും സജി ആവശ്യപ്പെട്ടു.




Post a Comment

0 Comments