കുറിച്ചിത്താനം പി ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയില്‍ വായന ദിനാചരണവും, വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും നടന്നു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഡോ തോമസ് സ്‌കറിയ അദ്ധ്യക്ഷനായിരുന്നു. അവാര്‍ഡ് ജേതാക്കളും, ഗ്രന്ഥശാല പ്രവര്‍ത്തകരുമായ എസ്.പി നമ്പൂതിരി, അനിയന്‍ തലയാറ്റുംപള്ളി എന്നിവരെ ബ്ലോക്ക് പഞ്ചാത്തംഗം ജോണ്‍സന്‍ പുളിക്കയില്‍ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എം. കെ രാജന്‍, ജോസഫ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാതല സര്‍ഗോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും നല്‍കി.
0 Comments