Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിന്റെ  ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജിന്‍സി എലിസബത്ത് വൃക്ഷത്തൈ നട്ടുകൊണ്ട്  നിര്‍വഹിച്ചു.  വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ചന്ദ്രന്‍ നിര്‍വഹിച്ചു. പരിസ്ഥിതി ദിന സന്ദേശ റാലി എസ് ഐ വിപിന്‍ ചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമാ സൈമണ്‍, ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റിന്‍,  എബി കുന്നശ്ശേരി, റോജി മോന്‍ വി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ടോം പി ജോണ്‍, ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ്, ജോര്‍ജ്, ജോമി നിധീഷ, വിദ്യാര്‍ഥി പ്രതിനിധികളായ ലയ, ആദിത്യന്‍, എബി, ശ്രേയ, അഭിനവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments