Breaking...

9/recent/ticker-posts

Header Ads Widget

റമ്പൂട്ടാന്‍ പഴങ്ങള്‍ എടുത്തു എന്നാരോപിച്ച് 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി



റോഡരികിലെ വീടിനു മുന്നില്‍ വീണു കിടന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ എടുത്തു എന്നാരോപിച്ച് 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വീട്ടുടമ മാഞ്ഞൂര്‍ തെക്കേച്ചെരുവില്‍ ബേബി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടെയാണ് സംഭവം. കുറുമുള്ളൂര്‍ സ്വദേശിയായ കുട്ടിയുടെ െൈസക്കിളും, ബാഗും വീട്ടുടമ പിടിച്ചെടുത്തു. കുട്ടിയുടെ മാതാവ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ബാഗും, സൈക്കിളും തിരികെ നല്‍കിയത്. വീട്ടുടമയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരവും, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.




Post a Comment

0 Comments