വിദ്യാഭ്യാസമെന്നാല്‍ പാഠഭാഗങ്ങള്‍ക്കൊപ്പം ജീവിതത്തേയും, സമൂഹത്തേയും പഠിക്കലാണെന്ന് മാണി സി കാപ്പന് എം.എല്‍.എ. സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നു വരുന്നുവെന്നുറപ്പാക്കാന്, രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്നും എംഎല്‍എ പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. വിളക്കുമാടം ശ്രീഭദ്രാ വിദ്യാ നികേതന്‍ സ്കൂളില്‍ നടന്ന പ്രവേശനോത്സവം മാണി സി കാപ്പന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് ജിനു ഭാസ്ക്കരന്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, എസ് ജയസൂര്യന്‍, സി.ടി രാജന്, ഹെഡ്മിസ്ട്രസ് ഓമന വിശ്വനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗത നൃത്തവും, കഥകളി ആവിഷ്കാരവും പ്രവേശനോത്സത്തോടനുബന്ധിച്ച് നടന്നു. പാലാ സബ്ജില്ലാതല പ്രവേശനോത്സവം പ്ലാശ്ശനാല്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ മാണി സി കാപ്പന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
0 Comments