Breaking...

9/recent/ticker-posts

Header Ads Widget

സര്‍പ്പക്കാവിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍ ചിറ്റേടത്ത് സര്‍പ്പക്കാവിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക, ഗന്ധര്‍വ്വന്‍, മഹാദേവന്‍, എന്നീ ദേവതകളുടെ സാന്നിദ്ധ്യമുള്ള ക്ഷേത്ര സങ്കേതത്തില്‍ ദേവപ്രശ്‌ന വിധി പ്രകാരമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗണപതി ഹോമം, സുദര്‍ശന ഹോമം, ഭഗവത് സേവ തുടങ്ങിയ ചടങ്ങുകളാണ് ആദ്യ ദിനത്തില്‍ നടന്നത്. മറ്റക്കര വെങ്ങല്ലൂര്‍ സോമശര്‍മന്‍ നമ്പൂതിരി, കിടങ്ങൂര്‍ സജീവ് നമ്പൂതിരി, ഭരണങ്ങാനം പത്ഭനാഭന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.പുനരുദ്ധാരണ സമിതി ഭാരവാഹികളായ സോമശേഖരന്‍ നായര്‍, വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, എന്‍.ജി ഹരിദാസ്. സുഷമ രാമചന്ദ്രന്‍, ശ്രീരാജ്, ശ്രീജ സുനില്‍, ഹരി ചക്കാലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments