കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠക്കായുള്ള സ്വര്‍ണ്ണ പറകള്‍ വെള്ളിയാഴ്ച രാവിലെ 11ന് ക്ഷേത്രസന്നിധിയില്‍ എത്തിക്കും. ചെന്നൈയില്‍ നിന്നും സായുധസേനയുടെയും ഉന്നത ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് സ്വര്‍ണ്ണ പറകള്‍ ഏറ്റുവാങ്ങി ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്നത്. ജൂലൈ ഒമ്പതിനാണ് കൊടിമര പ്രതിഷ്ഠ. കടുത്തുരുത്തിയില്‍ സ്വര്‍ണ്ണ പാറകള്‍ വഹിച്ചുകൊണ്ടുള്ള വാഹനമെത്തുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനങ്ങള്‍ സ്വീകരിക്കുമെന്നു ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ശ്രീകുമാര്‍ തെക്കേടം പറഞ്ഞു.
0 Comments