എം.സി.റോഡില്‍ എസ്.എച്ച്. മൗണ്ടിന് സമീപം 9 കടകളില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇന്ത്യന്‍ കോഫീ ഹൗസിന് എതിര്‍ വശത്തെ കടകളിലാണ് മോഷണം നടന്നത്. ഓരോ കടകളില്‍ നിന്നും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ നഷ്ടപ്പെട്ടതായാണ് സൂചന. സംഭവത്തിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നാണ് നിഗമനം. ഇലക്ട്രിക് കട, ബാറ്ററിക്കട, ജിംനേഷ്യം, അടക്കമുള്ള കടകളിലായിരുന്നു മോഷണം. രാവിലൈ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കട ഉടമകള്‍ അറിയുന്നത്. സി.സി. ടി വി. റിക്കാര്‍ഡിംഗ് ഉണ്ടായിരുന്ന കടയിലെ റിക്കാര്‍ഡിംഗ് സംവിധാനവും കവര്‍ന്നു. ഈ കടയുടെ സമീപത്ത് നിന്ന് കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. ഗാന്ധി നഗര്‍ എ.എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണത്തില്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
0 Comments