Breaking...

Header Ads Widget

കന്തീശങ്ങളുടെ തിരുനാളിന് തുടക്കമായി



കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനും ഇരട്ട പുണ്യവാളന്‍മാരും ആയ കന്തീശങ്ങളുടെ തിരുനാളിന് തുടക്കമായി. പ്രധാന തിരുനാള്‍ ദിനമായ പത്തൊന്‍പതാം തിയതി ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആഘോഷമായ സമൂഹബലി അര്‍പ്പണം ഇരട്ടകളായ വൈദികരുടെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് 11. 15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷയും നടക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമര്‍പ്പണ ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഒരു മണിക്ക് ഇരട്ടകുട്ടികള്‍ക്കായി പ്രത്യേക  സ്‌നേഹവിരുന്നോടെയാണ്  ചടങ്ങുകള്‍ സമാപിക്കുക. ഇരട്ടകളുടെ സംഗമത്തിന് 2007 ല്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുര ആണ് തുടക്കംകുറിച്ചത്. നാനാജാതിമതസ്ഥരായ ആയിരക്കണക്കായ ഇരട്ടകള്‍ സംഗമത്തില്‍ പങ്കുചേരുമെന്ന് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍, പള്ളി ട്രസ്റ്റിമാരായ പൊന്നി പൂളിങ്ങപ്പള്ളി, മാത്യു ഐക്കരേടത്തില്‍, സജി വട്ടത്തൊട്ടിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.




Post a Comment

0 Comments