Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം ഭാസ്‌ക്കരന്‍നായര്‍ സ്മാരക അവാര്‍ഡ് പുനരാരംഭിക്കും.



വൈക്കം ഭാസ്‌ക്കരന്‍നായര്‍ സ്മാരക അവാര്‍ഡ് പുനരാരംഭിക്കും.കോവിഡ് സാഹചര്യത്തില്‍ മൂന്ന് വര്‍ഷമായി മുടങ്ങിയ വൈക്കം ഭാസ്‌ക്കരന്‍നായര്‍ സ്മാരക അവാര്‍ഡുകള്‍ പുന:രാരംഭിക്കും  വൈക്കം ഭാസ്‌ക്കരന്‍നായര്‍ സ്മാരക സാംസ്‌ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌ക്കാര വിതരണം   രാഷ്ട്രീയ, സാംസ്‌ക്കാരിക കലാ, സൈനിക  രംഗങ്ങളില്‍ മികവു തെളിയിച്ച വൈക്കം സ്വദേശികള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുക. വൈക്കം ഭാസ്‌ക്കരന്‍നായര്‍ സ്മാരക സാംസ്‌ക്കാരിക സമിതി ചെയര്‍മാന്‍  ഡോ: സി. ആര്‍. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ  റിട്ട. സുബേദാര്‍ പി. ആര്‍ തങ്കപ്പന്‍ റിട്ട. ക്യാപ്റ്റന്‍ സ്റ്റീഫന്‍ ജോസഫ്,  പി. അമ്മിണിക്കുട്ടന്‍, മുരളി വാഴമന ജനറല്‍ കണ്‍വീനര്‍ അഡ്വ. പി. കെ. ഷാജി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍  പി.ജി.എം നായര്‍ കാരിക്കോട്, ജോയിന്റ് കണ്‍വീനര്‍മാരായ  റിട്ട. ഹവില്‍ദാര്‍ കെ. ജി അരുണ്‍കുമാര്‍  ആര്‍. സത്യനാഥന്‍ നായര്‍ , മധു പുളിക്കല്‍, റിട്ട. ഹവില്‍ദാര്‍ പി. രാജേഷ് മീഡിയാ ആന്‍ഡ് പബ്‌ളിസിറ്റി കണ്‍വീനര്‍ പ്രവീണ്‍ ഭാസ്‌ക്കര്‍, പ്രിയാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments