മീനച്ചില്‍ പഞ്ചായത്തിലെ പാലാക്കാട് വട്ടോത്തുകുന്നേല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, സാജോ പൂവത്താനി, ഷേര്‍ലി ബേബി, ഇന്ദു പ്രകാശ്, ബിജു തുണ്ടിയില്‍, ലിന്‍സി മാത്യു, പെണ്ണമ്മ ജോസഫ്, സിബി ഈറ്റത്തോട്ട്, ജോര്‍ജ്ജുകുട്ടി വട്ടോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. 100-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ആരംഭിക്കുന്നതെന്ന് രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. മാപ്പലക ഭാഗത്ത് നിര്‍മിക്കുന്ന കിണറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്ത് പാലാക്കാട് വട്ടോത്തുകുന്നേല്‍ ഭാഗത്ത് നിര്‍മിക്കുന്ന ടാങ്കില്‍ വെള്ളമെത്തിച്ചാണ് ജലവിതരണം നടക്കുന്നത്.
0 Comments