ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ശനിയാഴ്ച രാത്രി മുന്‍കൂട്ടി അറിയിക്കാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി. രാത്രി 9.30ന് മെഡിക്കല്‍ കോളേജിലെത്തിയ മന്ത്രി 11.45 വരെ പരിശോധനകള്‍ നടത്തി. രോഗികളും, കൂട്ടിരിപ്പുകാരുമായും സംസാരിച്ച ശേഷം ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു. അത്യാഹിത വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
0 Comments