കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹോമ രാജു സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍ കരട് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മുണ്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ടീന മാളിയേക്കല്‍, സിബി സിബി , ലൈസമ്മ ജോര്‍ജ്, കുഞ്ഞുമോള്‍ ടോമി, ഇഎം ബിനു, മിനി ജെറോം ,വിജയന്‍ കെ ജി, രശ്മി രാജേഷ് , സുരേഷ് പി ജി ,സെക്രട്ടറി രാജീവ് എസ് കെ എന്നിവര്‍ സംസാരിച്ചു.
0 Comments