Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ വികസന സെമിനാര്‍



പാലാ നഗരസഭയുടെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടന്നു. ജനകീയാസൂത്രണം നവകരേള മിഷന്‍ എന്നിവ വഴി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. നഗരസഭാ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സെമിനാറിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം സാവിയോ കാവുകാട്ട് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.എ പയസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബെജു കൊല്ലംപറമ്പില്‍, നീനാ ജോര്‍ജ്ജ്, ബിന്ദു മനു, തോമസ് പീറ്റര്‍, സെക്രട്ടറി ജൂഹി മരിയ ടോം, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഗീത പി.എന്‍ വിവിധ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.




Post a Comment

0 Comments