കേരള യൂത്ത് ഫ്രണ്ടിന്റെ 52-ാം ജന്‍മദിന സമ്മേളനവും ഏകദിന ക്യാമ്പും ജൂണ്‍ 21 ചൊവ്വാഴ്ച കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഓഫീസ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യൂത്ത് ഫ്രണ്ട് നേച്ചര്‍ ചലഞ്ചെന്ന മുദ്രാവാക്യവുമായി ആഗോളതാപനത്തെ ചെറുക്കാന്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന പദ്ധതിയ്ക്കും തുടക്കമാകും. പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പിസി തോമസ്, മോന്‍സ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. അജിത് മുതിരമല, കെവി കണ്ണന്‍, ഷിജു പാറയിടുക്കില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
0 Comments