മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതീകാത്മകമായി ബിരിയാണി ചെമ്പ് ചുമന്ന് നടത്തിയ പ്രതിഷേധസമരം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആക്രമണത്തിന്റെ പേരില്‍ സമരം നടത്തിയ ഡിവൈഎഫ്‌ഐയ്ക്ക് കാലം കരുതിവെച്ച മറുപടിയാണ് യൂത്ത് ഫ്രണ്ടിന്റെ സമരമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കല്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട്, തോമസ് ഉഴുന്നാലില്‍, സന്തോഷ് കാവുകാട്ട്, ഷിജു പാറയിടുക്കില്‍, കെസി കുഞ്ഞുമോന്‍, നോയല്‍ ലൂക്ക് , മെല്‍ബിന്‍ പറമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments