പാലാ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ജൂലൈ 2 ശനിയാഴ്ച ചുമതലയേല്‍ക്കും. റോട്ടറി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജസ്റ്റിസ് സോഫി തോമസ് മുഖ്യാതിഥിയായിരിക്കും. മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയിരിക്കും. പി.വി ജോര്‍ജ്ജ് വലിയവീട്ടില്‍ പ്രസിഡന്റ്, ജയമോഹന്‍ നെല്ലാനിക്കല്‍ സെക്രട്ടറി, ജിമ്മി ചെറിയാന്‍ ട്രഷറര്‍ എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ചുമതലയേല്‍ക്കുന്നത്. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന അമൃതം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിവാഹം നടത്തുന്ന പരിണയം പദ്ധതി , സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം, എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം എന്നിവയടങ്ങുന്ന വാത്സല്യം പദ്ധതിയും ഈ വര്‍ഷം നടപ്പാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.വി ജോര്‍ജ്ജ് വലിയവീട്ടില്‍, ജയമോഹന്‍ നെല്ലാനിക്കല്‍, ജിമ്മി ചെറിയാന്‍, സന്തോഷ് മാട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments