സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെക്കുറിച്ചും, അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് ആവശ്യപ്പെട്ടു. കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാനും, നിക്ഷേപകരുടെ സമ്പാദ്യം സുരക്ഷിതമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിരവധി ആളുകളാണ് ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നത്. ഏക പാനല്‍ ഭരണത്തിലാണ് അഴിമതിയും, തട്ടിപ്പും വ്യാപകമാവുന്നതെന്നും അത് അവസാനിപ്പിക്കാന്‍ ഓഹരി ഉടമകളും, നിക്ഷേപകരും തയ്യാറാവണമെന്നും പി.സി സിറിയക് ആവശ്യപ്പെട്ടു. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്ക് ഇലക്ഷനില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി സിറിയക്. യോഗത്തില്‍ ജോയി വെള്ളരിങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കണ്‍വീനര്‍ ബിനോയി പുല്ലത്തില്‍, പ്രിന്‍സ് മാമൂട്ടില്‍, ഡോ സെലിന്‍ ഫിലിപ്പ്, ജോയി കളരിക്കല്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
0 Comments