Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ.കെ അനില്‍ കുമാര്‍ രചിച്ച 'നോവല്‍' നരബലി പ്രകാശനം ചെയ്തു



സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനില്‍ കുമാര്‍ രചിച്ച നോവല്‍ നരബലി പ്രകാശനം ചെയ്തു.  സ്പീക്കര്‍ എം.ബി രാജേഷ് പ്രകാശനം നിര്‍വഹിച്ചു.  സാധാരണ രാഷ്ട്രീയക്കാര്‍ തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട് മാത്രമാണ് എഴുതുന്നതെങ്കില്‍ കെ. അനില്‍കുമാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എഴുത്തിന്റെ വൈവിധ്യമായ മേഖലകളിലേയ്ക്ക് കടന്നതായി അദേഹം പറഞ്ഞു. തിരക്കഥാ കൃത്തും കഥാകൃത്തുമായ ഉണ്ണി ആര്‍ പുസ്തകം ഏറ്റുവാങ്ങി. ബി.ശശികുമാര്‍ സ്വാഗതം ആശംസിച്ചു. എബ്രഹാം കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ , ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ , ഡോ. ബിച്ചു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments