Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ പാലാ മണ്ഡലം സമ്മേളനം ജൂലെ 2 മുതല്‍ 4 വരെ



സിപിഐ പാലാ മണ്ഡലം സമ്മേളനം ജൂലെ 2 മുതല്‍ 4 വരെ വലവൂര്‍ സഹകരണ ബാങ്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പതാക, ബാനര്‍, കൊടിമര ജാഥകള്‍ ശനിയാഴ്ച നടക്കും. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും, ചര്‍ച്ചയും നടക്കും. തിങ്കളാഴ്ച പൊതുചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ആര്‍ സുശീലന്‍, അഡ്വ വി.കെ സന്തോഷ്‌കുമാര്‍, ലീനമ്മ ഉദയകുമാര്‍, ബാബു കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാബു കെ ജോര്‍ജ്ജ്, അഡ്വ സണ്ണി ഡേവിഡ്, അഡ്വ തോമസ് വി.ടി, പി.കെ ഷാജകുമാര്‍, എന്‍.കെ ഭാസ്‌കരന്‍, സജി എം.ടി, സന്തോഷ് കെ.ബി തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments