Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ തേവോദോസിയോസ് ബഥാന്യ എക്‌സലന്‍സി അവാര്‍ഡ് ദയാബായിക്ക് സമര്‍പ്പിക്കും.



മാര്‍ തേവോദോസിയോസ് ബഥാന്യ എക്‌സലന്‍സി അവാര്‍ഡ് ദയാബായിക്ക് സമര്‍പ്പിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആദ്യ സന്ന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ സ്ഥാപക പിതാവ്

അലക്‌സിയോസ് മാര്‍ തേവോദോസിയോസ് ഒ.ഐ.സി യുടെ പാവന സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് നല്‍കുന്നത്. ജന്മം കൊണ്ട് കോട്ടയം പാലാക്കാരിയെങ്കിലും കര്‍മ്മം കൊണ്ട് മധ്യപ്രദേശിലെ ചിന്ത്വാട ജില്ലയിലെ ബാറൂള്‍ എന്ന ഗ്രാമത്തില്‍ 40 വര്‍ഷക്കാലമായി ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദയാബായിയെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 50000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് 5 വെള്ളിയാഴ്ച സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബഥനി ആശ്രമ ഭാരവാഹികളായ ഫാ.സ്‌ക്കറിയ, ഫാ.മത്തായി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments