കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളേയും, വിദ്യാലയങ്ങളേയും തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന ഭാവനാപൂര്‍ണമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിജയോത്സവം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ കെ.ബി ജയമോഹന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ എസ് ബീന, കൗണ്‍സിലര്‍മാരായ വി.എസ് വിശ്വനാഥന്‍, ഇ.എസ് ബിജു, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments