Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ്ക്കളുടെ കടിയേറ്റ് വളര്‍ത്തു നായ്ക്കള്‍ക്കും പേയിളകുന്നത് ആശങ്കക്കിടയാക്കുന്നു.



പേ വിഷ ബാധയേറ്റ തെരുവ് നായ്ക്കളുടെ കടിയേറ്റ് വളര്‍ത്തു നായ്ക്കള്‍ക്കും പേയിളകുന്നത് ആശങ്കക്കിടയാക്കുന്നു. വെച്ചൂര്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 2 പേര്‍ക്ക് വളര്‍ത്തു നായ്ക്കളുടെ കടിയേറ്റു. കോടിത്തുരുത്ത് കല്ലിത്തറയില്‍ ഓമന പ്രകാശ്, ഭര്‍തൃ സഹോദരന്‍ പ്രദീപ് എന്നിവര്‍ക്കാണ് വളര്‍ത്തു നായയുടെ കടിയേറ്റത്. കടിച്ച നായ പിന്നീട് ചത്തു. തിരുവല്ലയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പേ വിഷബാധയേറ്റ തെരുവു നായ 4 വളര്‍ത്തു നായ്ക്കളെ കടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്തധികൃതരും, ആരോഗ്യ വകുപ്പ് അധികൃതരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ വാക്‌സിനെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.




Post a Comment

0 Comments